ലോകത്തിലെ ഏറ്റവും വലിപ്പമേറിയ നക്ഷത്രം നിർമ്മിച്ച് മലയാളി ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് അറുനൂറ്റിമംഗലം കൊല്ലംകുഴിയിൽ ജയ്മോൻ ജോസഫിനാണ് ഉയരത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയത്.
2024 ഡിസംബർ 23 ന് കടുത്തുരുത്തി പൂഴിക്കോൽ സെൻറ് ആൻറണീസ് പള്ളിയുടെ ഗ്രൗണ്ടിൽ നിർമ്മിച്ച നക്ഷത്രത്തിന് 110 അടി ഉയരമാണ് ഉള്ളത്. ഇന്നേവരെ നിർമ്മിച്ചിട്ടുള്ള നക്ഷത്ര ഉയരങ്ങളിലെ ഏറ്റവും ഭീമാകാരനായ നക്ഷത്രമാണ് ഇത്. നക്ഷത്രത്തിന്റെ ഉയരം പരിശോധിച്ച് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ആൻഡ് ഏഷ്യൻ റെക്കോർഡ്സും, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും അറേബ്യൻ വേൾഡ് റെക്കോർഡ്സും ഇതിനോടകം ജയ്മോൻ കരസ്ഥമാക്കി. തുടർന്ന് ലിംഗ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും ജയ്മോൻറ് നക്ഷത്രത്തെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത നക്ഷത്രമായി കണക്കാക്കുകയായിരുന്നു.
0 Comments