കടനാട് പഞ്ചായത്തിലെ റോഡ് ഉദ്ഘാടന വേദിയിൽ തേങ്ങി കരഞ്ഞ് വനിതയായ വാർഡ് മെമ്പർ ...... മാണി സി. കാപ്പൻ എം. എൽ. എ യുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലായിരുന്നു മെമ്പറുടെ തേങ്ങിക്കരച്ചിൽ...... വീഡിയോ ഈ വാർത്തയോടൊപ്പം



കടനാട് പഞ്ചായത്തിലെ റോഡ് ഉദ്ഘാടന വേദിയിൽ തേങ്ങി കരഞ്ഞ് വനിതയായ വാർഡ് മെമ്പർ ...... മാണി സി. കാപ്പൻ എം. എൽ. എ യുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലായിരുന്നു  മെമ്പറുടെ തേങ്ങിക്കരച്ചിൽ...... 

സ്വന്തം ലേഖകൻ 

കടനാട് പഞ്ചായത്തിലെ  റോഡ്  ഉദ്ഘാടന ചടങ്ങിൽ തേങ്ങി വാർഡ് മെമ്പർ.  
മാണി സി. കാപ്പൻ   എം.എൽ.എ. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തിയ മാനത്തൂർ - പാട്ടത്തിപ്പറമ്പ് റോഡിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു വാർഡ് മെമ്പർ റീത്താമ്മ ജോർജ് തേങ്ങികരഞ്ഞത്, ഉദ്ഘാടകനായ മാണി സി.കാപ്പൻ എം.എൽ . എ വേദിയിലിരിക്കെയായിരുന്നു  ഇത്.


   ചടങ്ങിൽ സ്വാഗതം പറയുമ്പോഴായിരുന്നു റീത്താമ്മ ഈ റോഡിനു വേണ്ടി താൻ അനുഭവിച്ച വേദന പങ്കുവച്ചത്. അഞ്ചു വർഷത്തോളമായി തകർന്ന് കിടന്ന ഈ റേഡിനു വേണ്ടി താൻ ഒറ്റയ്ക്കും നാട്ടുകാരോടെപ്പവും നടത്തിയ സേവന പ്രവർത്തനങ്ങൾ വിവരിക്കവേയായിരുന്നു തേങ്ങൽ. 

വീഡിയോ ഇവിടെ കാണാം.


" ഈ റോഡിനു വേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ താൻ അനുഭവിച്ചു. ഒത്തിരി ദുരിതങ്ങൾ മാനസികമായും ശാരീരികമായും നേരിടേണ്ടി വന്നു.  സ്വന്തം ചെലവിൽ 13 ലോഡ് മക്ക് റോഡിൽ ഇറക്കി.
എം.എൽ.എ. സഹായിച്ചില്ലായിരുന്നെങ്കിൽ താൻ അപമാനിതയായി ഇറങ്ങി പോകേണ്ടി വന്നേനെ." - വിതുമ്പലടക്കി മെമ്പർ റീത്താമ്മ ജോർജ് പറഞ്ഞു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments