ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്‌ണൻ വിവാഹിതനായി. അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു. ഏറെനാളത്തെ പ്രണയത്തിനു ഒടുവിൽ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് റോബിൻ ആരതിക്ക് താലി ചാർത്തിയത്.
താലിചാർത്തിയശേഷം ആരതിയുടെ നെറ്റിയിൽ ചുംബിച്ചും, ഭാര്യയെ എടുത്തുപോക്കിയും സന്തോഷം പ്രകടിപ്പിക്കാൻ പ്രിയ താരം മറന്നില്ല. അഷ്ടമി രോഹിണിയുടെ അന്നാണ് ആരതി ജനിച്ചത്. . ശ്രീകൃഷ്ണന്റെ നാളാണ് ആരതിക്ക് എനിക്ക് ഒരു കുട്ടി കൃഷ്ണനെ കിട്ടിയിരിക്കുന്നു എന്നും റോബിൻ പറഞ്ഞു. ഗുരുവായൂർ അമ്പല നടയിലെ വിവാഹം ആഗ്രഹമായിരുന്നു എന്നും ഇരുവരും പ്രതികരിച്ചു.
പരമ്പരാഗത രീതിയിൽ മറ്റ് ചടങ്ങുകളുടെ അകമ്പടിയോടെയാണ് റോബിനും ആരതിയും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്.
ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.കോടികൾ പൊടി പൊടിച്ചുള്ള വിവാഹം തന്നെയാണ് റോബിന്റേത്. പതിനാലു ദിവസം ആഘോഷങ്ങൾ നീണ്ടു നിൽക്കുമെന്നും അതിൽ ഒൻപതു ദിവസത്തെ ആഘോഷങ്ങൾ ഗ്രാൻഡ് ആയിരിക്കുമെന്നും ഇക്കഴിഞ്ഞദിവസം റോബിൻ പറഞ്ഞിരുന്നു.
0 Comments