മള്ളിയൂരിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും നാമജപ സത്‌സംഗവും നടന്നു



കോട്ടയം  മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നാമജപ സത് സംഗവും 1008 നാളികേരത്തിന്റെ ‘അഷ്ടദ്രവ്യ ഗണപതിഹോമവും നടന്നു. 


 തിരുവനന്തപുരം അഭേദാശ്രമത്തിലെ അഖണ്ഡനാമജപ സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ്  മള്ളിയൂർ മഹാഗണപതി ക്ഷേത്രം നാമജപ സത്‌സംഗത്തിന് വേദിയായത്. 


 1008 നാളികേരത്തിൻ്റെ ‘അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ഒരു ഭക്തയുടെ വഴിപാട് സമർപ്പണം ആയിരുന്നു ഹോമം.   നാമജപസത്സംഗത്തിന് അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി, പ്രസിഡന്റ് ചൂഴാൽ കൃഷ്ണൻ പോറ്റി, 


ജനറൽ സെക്രട്ടറി രാംകുമാർ, ട്രഷറർ ബാലചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.നൂറുകണക്കിന് ഭക്തർ ഗണപതിഹോമത്തിലും, നാമജപത്തിലും  പങ്കെടുത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments