എനിക്ക് സൗകര്യമുള്ളത് ഞാൻ പറയും... എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ട... പൊതുവേദിയിൽ വാക്പയറ്റുമായി പി.സി ജോർജും സെബാസ്റ്റ്യൻ കുളത്തുങ്കലും…


 എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ പൊതുവേദിയിൽ തർക്കം. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്.  


 പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. 


 മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. എനിക്ക് സൗകര്യമുള്ളതാ ഞാൻ‌ പറയുന്നേ എന്നായിരുന്നു പിസി ജോർജ് പറഞ്ഞത്. എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ടയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും തിരിച്ചടിച്ചു. ഇതോടെ സംഘാടകർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments