അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കേസ്.... ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു




അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ  കേസ്.... ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു

അന്ത്യാളം സ്വദേശി നിർമ്മല മരുമകൻ കരിങ്കുന്നം സ്വദേശി മനോജ്  എന്നിവരാണ് മരിച്ചത്.  ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ  സംഭവം
കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ്. 

അന്ത്യാളം പരവൻപറമ്പിൽ സോമരാജന്റെ ഭാര്യ നിർമ്മല (58) ചെയാണ് മരുമകൻ കരിങ്കുന്നം കൊന്നയ്ക്കൽ   മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിന് എതിരെ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 

6 വയസ്സുകാരൻ മകനുമായി ഭാര്യാ വീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിൻ്റെയും സ്വന്തം ദേഹത്തും കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു . . സംഭവ സമയത്ത് സോമരാജൻ വീട്ടിലുണ്ടായിരുന്നില്ല









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments