യേശുദേവൻ നൽകിയ സംസ്കാരമാണ് പാലാ മരിയസദനവും അതിനെ നയിക്കുന്ന സന്തോഷും കുടുംബവും പിന്തുടരുന്നതെന്ന്പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സാമൂഹ്യപ്രവർത്തനങ്ങളിൽ ശക്തമായ നിലപാടുകളും, വാക്കുകളും കൊണ്ട് ശ്രദ്ധേയമായ “കേരള കൗമുദി” ദിനപത്രം മരിയ സദനത്തിന്റെ സംസ്കാരത്തോട് ചേർന്നു നിന്നുകൊണ്ട് ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചത് വളരെ വിലപ്പെട്ട കാര്യമാണെന്നും ബിഷപ്പ് തുടർന്നു

സ്വന്തം ലേഖകൻ

പാലാ മരിയ സദനത്തെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച “സന്തോഷയിടം, ദൈവത്തിന്റെ മുഖമുള്ള മനുഷ്യര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ ബിഷപ്പ് ഹൗസിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍ പുസ്തകം ഏറ്റുവാങ്ങി. മരിയ സദനത്തിന്റെ അത്ഭുതകരമായ സാമൂഹ്യ സേവന പദ്ധതികൾ കൂടുതൽ ജനമനസ്സുകളിലേക്ക് എത്തിക്കാൻ പ്രമുഖ ദിനപത്രമായ കേരളകൗമുദി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലൂടെ കഴിയുമെന്ന് റോഷ്നി തോംസൺ ചൂണ്ടിക്കാട്ടി.

കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് അധ്യക്ഷത വഹിച്ചു. മരിയസദനം സന്തോഷ് മുഖ്യാതിഥിയായി പങ്കെടുത്തു. 
പ്രമുഖ ഹൈവേ കോൺട്രാക്ടർ രാജി മാത്യു പാംപ്ലാനി, പാലാ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് എന്നിവർ ആശംസകള്‍ നേർന്നു. 

കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ സ്വാഗതവും, സന്തോഷ് മരിയ സദനം നന്ദിയും പറഞ്ഞു. നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
പാലാ മരിയസദനത്തിന്റെ തുടക്കം മുതലുള്ള ചരിത്രവും മരിയസദനുമായി ബന്ധപ്പെട്ട പ്രമുഖര്‍ എഴുതിയ ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments