ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച് വിൽപ്പന…ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ


 ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.  


 ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയുടെ സൂക്ഷിപ്പുകാരനാണ് ഇയാൾ. കഴിഞ്ഞ നവംബർ മുതൽ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു. 


പശുക്കൾക്കും കിടാവിനും കൂടി അഞ്ച് ലക്ഷം രൂപ വിലവരും. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ റിൻസ് എം.തോമസ് എന്നിവർ ഉൾപ്പെട്ട ടീമാണ് കേസ് അന്വേഷിച്ചത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments