വിദ്യാര്‍ഥിയെ പന്പ്ഹൗസിന്റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമ്മേല്‍ ബിജു മാത്യുവിന്റെ മകന്‍ മാര്‍ലോയെയാണ് (15) മുട്ടം ജില്ലാജയിലിന്റെ മാത്തപ്പാറയിലുളള പന്പ് ഹൗസിന്റെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ആറിന് വെള്ളം പന്പുചെയ്യുന്നതിന് ജില്ലാ ജയില്‍ ജീവനക്കാര്‍എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സ്വകാര്യസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
സംസ്‌കാരം നാളെ നാലിന് മുട്ടം സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: ജൂലി. സഹോദരങ്ങള്‍: മാര്‍ട്ടിന്‍, ക്രിസ്റ്റൊ, ഡേവി.
0 Comments