പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജിൽ ഡ്രോൺ /യു എ എസ് അലൈഡ് ടെക്നോളജി ബൂട്ട് ക്യാമ്പ് വിജയകരമായി സമാപിച്ചു.
പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ ഐഇഇഇ എസ് ബിയുടെ നേതൃത്വത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കാലിക്കറ്റ് യുമായി സഹകരിച്ച് സംഘടിപ്പിച്ച *"ഡ്രോൺ/യു എ എസ് അലൈഡ് ടെക്നോളജി"* പഞ്ചദിന ബൂട്ട് ക്യാമ്പ് വിജയകരമായി സമാപിച്ചു.
ഭാരത സർക്കാരിന്റെ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പദ്ധതിയുടെ കീഴിൽ *പൂർണ്ണ ധനസഹായത്തോടെയായിരുന്നു ഈ പരിപാടി, *ഐഇഇഇ കേരള സെക്ഷൻ, ഐഇഇഇ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി കേരള ഘടകം, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ട്-അപ്പ് മിഷൻ, ഇന്നൊവേഷൻ ആൻഡ് എന്റപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ബൂട്ട്ക്യാമ്പ് .
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
*സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീജീഷ് ശ്രീധരൻ* ഡ്രോൺ ടെക്നോളജിയും അതിന്റെ വിവിധ പ്രായോഗിക പ്രയോജനങ്ങളും സംബന്ധിച്ച് സംസാരിച്ചു. ഗ്രെയ്‌പ്സ് ഇന്നൊട്ടെക്ക് സി ഇ ഒ ബിനു കെ. ജോസ് ഡ്രോൺ ഹാൻഡ്‌സ്-ഓൺ വർക്ക്‌ഷോപ്പ്** നയിച്ചു.
*ഡോ. നിതിൻ ജി * **ആർട്ടിഫിഷ്യൽ ഇന്റലിജൻസ് * ഉൾപ്പെടെയുള്ള ഭാവി സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. *അരുണ്‍ ടി. നായർ* **ഡ്രോൺ, മഷീൻ ലേണിംഗ് സംയോജിത സെഷൻ എടുത്തു.
വിദഗ്ധരുടെ പ്രഭാഷണങ്ങളും പ്രായോഗിക പരിശീലനങ്ങളും ഉൾക്കൊള്ളിച്ച ഈ ക്യാമ്പ് **ഡ്രോൺ ടെക്നോളജിയുടെ പ്രായോഗിക പരിമിതികളും അതിന്റെ നവീന പ്രയോജനങ്ങളും കൂടുതൽ വിശദമായി പഠിക്കാൻ അവസരം നൽകിയെന്ന് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ പ്രസ്താവിച്ചു.
ഡയറക്ടർ റവ.പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, മാനേജർ റവ. ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ഐ ഇ ഇ ഇ റോബോട്ടിക്‌സ് & ഓട്ടോമേഷൻ കേരള സെഷൻ ചെയർമാൻ ഡോ അരുൺ പി, കോളേജ് ഐ ഇ ഇ ഇ ബ്രാഞ്ച് കൗൺസിലർ ശ്രീഷ് പി ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
0 Comments