ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്രയാകേണ്ട വ്യക്തിശുദ്ധിയോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു സഖാവ് എ വി റസലെന്ന് ജോസ്.കെ.മാണി എം.പി.യുടെ അനുശോചന സന്ദേശം



ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്രയാകേണ്ട വ്യക്തിശുദ്ധിയോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു സഖാവ് എ വി റസലെന്ന്  ജോസ്.കെ.മാണി എം.പി .

അദ്ദേഹം മദ്രാസിൽ ചികിത്സയിലാണെന്നറിഞ്ഞ് നേരിൽ കാണാൻ പോകുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടുപോയെന്ന അത്യന്തം ദുഃഖകരമായ വാർത്ത അറിയുവാനിടയായത്.സമൂഹത്തിനു വേണ്ടി ഒഴിഞ്ഞുവെച്ച മാതൃകാപരമായ ഒരു പൊതുപ്രവർത്തന ജീവിതവുമായി ഇനിയും എത്രയോ കാലം അദ്ദേഹം നമുക്കിടയിൽ സജീവ സാന്നിധ്യമാകേണ്ടതായിരുന്നു.


സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകിയ സൗഹാർദ്ദപരമായ സഹകരണം മുന്നണി രാഷ്ട്രീയത്തിനാകെ മാതൃകയാണ്.വ്യക്തിപരമായി അടുത്ത സൗഹൃദം അദ്ദേഹവുമായി ഉണ്ടായിരുന്നു.അദ്ദേഹത്തിൻറെ ആകസ്മികമായ നിര്യാണത്തിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെയും എൻ്റേയും കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജോസ്.കെ.മാണി എം.പി.ചെയർമാൻ കേരള കോൺഗ്രസ് (എം)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments