നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ ഫൊട്ടോഗ്രഫർ മരിച്ചു



  നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫൊട്ടോഗ്രഫർ മരിച്ചു.  കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി(36)യാണ് മരിച്ചത്.  പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്.  ഇന്നലെ ഉച്ചയോടെയാണ് അപകടം. 


ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു.  ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു. സംസ്കാരം പിന്നീട്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments