കരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാല മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിമ്മിംഗ് പൂളിൽ ആരംഭിച്ച നീന്തൽ പരിശീലനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ ഉദ്ഘാടനം ചെയ്തു.



കരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാല മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിമ്മിംഗ് പൂളിൽ ആരംഭിച്ച നീന്തൽ പരിശീലനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ ഉദ്ഘാടനം ചെയ്തു. 

നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസിയ രാമൻ  അഭിനന്ദിച്ചു. നീന്തൽ പരിശീലനത്തിന് വരും വർഷങ്ങളിലും ആവശ്യമെങ്കിൽ കൂടുതൽ തുക ഉൾക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുവാൻ ലക്ഷ്യമിടുമെന്ന്  കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു ജോർജ് വെട്ടത്തേട്ട് അധ്യക്ഷം വഹിച്ചു കൊണ്ട് അറിയിച്ചു.


 വാഹനാപകടം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് മുങ്ങിമരണം മൂലം ആണെന്നും അതിനാൽ തന്നെ നീന്തൽ പരിശീലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സിമ്മിംഗ് അക്കാഡമി ഡയറക്ടർ ടി ജെ ജേക്കബ് തോപ്പൻ പറഞ്ഞു. 


ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്ന പഞ്ചായത്താണ്  കരൂർ ഗ്രാമപഞ്ചായത്ത് എന്ന് വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥനായ വലവൂർ ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ അഭിപ്രായപ്പെട്ടു. അറുപതോളം കുട്ടികളാണ്  ഇരുപത് ദിവസം നീണ്ടുനിൽക്കുന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. 


ദിവസവും രാവിലെയും വൈകുന്നേരവും മൂന്നു ബാച്ചുകൾ ആയിട്ടാണ് പരിശീലനം നൽകുന്നത് എന്ന് തോപ്പൻസ് ചീഫ് ട്രെയിനർ ജോയി ജോസഫ് അറിയിച്ചു. ടി ജെ തോമസ്, മിനി, അമൃത, ഗൗതം മനോജ് എന്നിവരാണ് പരിശീലനം നൽകുന്നത്. 


കരൂർ ഗ്രാമപഞ്ചായത്ത് മുൻ വർഷങ്ങളിൽ നടത്തിയ നീന്തൽ പരിശീലനത്തിൽ നിന്നും കണ്ടെത്തിയ താരങ്ങളായ ഗൗതം മനോജ്, ഗൗരവ് മനോജ് എന്നിവരുടെ നീന്തൽ പ്രകടനവും ഇതോടൊപ്പം നടന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments