വേനൽചൂടിൽ പക്ഷികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂൾ വിദ്യാർത്ഥികൾ.
കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ വേനൽചൂടിൽ നിന്ന് ആശ്വാസം പകരുവാനായി പക്ഷികൾക്കായി തണ്ണീർകുടങ്ങൾ ഒരുക്കി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടപ്പിലാക്കിവരുന്ന പരിപാടിയാണ് പക്ഷികൾക്ക് തണ്ണീർകുടങ്ങൾ ഒരുക്കുക എന്നത്. അതിൻ പ്രകാരം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആയ വിദ്യാർത്ഥികൾ എല്ലാവരും തങ്ങളുടെ വീടുകളിലും, സമീപപ്രദേശങ്ങളിലുമായി ചെറിയ പാത്രങ്ങളിൽ വെള്ളമെടുത്ത്, ദാഹിക്കുന്ന പക്ഷികൾക്ക് കുടിക്കുവാൻ ആയി വയ്ക്കുന്നു. പ്രസ്തുത പ്രവർത്തനത്തിന്റെ ചിത്രങ്ങൾ എടുക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് പരിപാടിയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് വിദ്യാർഥികളുടെ കടമ.
പരിസ്ഥിതി സ്നേഹം എന്നത് മനുഷ്യൻ ഉൾപ്പെടെ, മണ്ണിലും വായുവിലും ജലത്തിലും ഉള്ള എല്ലാ ജീവജാലങ്ങളോടും ഉള്ള സ്നേഹവും കരുതലും ആണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ ഫാദർ തോമസ് ആനിമൂട്ടിൽ പറഞ്ഞു.
എല്ലാ ജീവജാലങ്ങളും ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആണെന്നും, മനുഷ്യനെപ്പോലെ തന്നെ ഭൂമിയുടെ മേൽ അവർക്കും അവകാശമുണ്ടെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണമെന്നും, പ്രകൃതിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യന്റേതാണ് എന്ന സത്യം നാം മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി മൂന്നാം വർഷമാണ് കടുത്തുരുത്തി സെന്റ് മൈക്കിൾ സ്കൂളിലെ വിദ്യാർഥികൾ വേനൽക്കാലത്ത് കിളികൾക്ക് ദാഹജലം ഒരുക്കുന്നത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ സീമാ സൈമൺ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസ് മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ കോഓർഡിനേറ്റർ, പിങ്കി ജോയ്, ജിനോ തോമസ്, എന്നിവർ പ്രസംഗിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിജിമോൾ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സ്കൗട്ട് മാസ്റ്റർ മാത്യു ഫിലിപ്പ്, രാഹുൽദാസ് കെ ആർ എസ്പിസി പദ്ധതിയുടെ ചാർജ് വഹിക്കുന്ന ബിൻസി മോൾ ജോസഫ്,
സിസ്റ്റർ ടോമി എസ് ജെ സി, സിസ്റ്റർ ലൂസി എസ് ജെ സി, സിനി റ്റി ജോസ്, ബോബി ചാക്കോ, സിബി ജോസഫ്, റോഷൻ ജെയിംസ്, മാത്യൂസ് ജോർജ്, ജയകൃഷ്ണൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments