പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു കുമാരമംഗലം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് മുന്‍ മാനേജര്‍ മരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു. സംഭവത്തിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ 10 ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ 25ന് ഉച്ചയ്ക്ക് 12.30നാണ് ഈസ്റ്റ് കലൂര്‍ എരപ്പനാല്‍ ഇ.ബി സിബി (60) കാര്‍ കത്തിമരിച്ചത്.
ഏഴല്ലൂര്‍തൊടുപുഴ റോഡില്‍ പെരുമാങ്കണ്ടത്തിന് സമീപം നരകുഴി ജംക്ഷനില്‍നിന്ന് 70 മീറ്റര്‍ മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ കൃഷിയിടത്തിന്റെ ഗേറ്റിന് സമീപമാണ് കാര്‍ കത്തുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്.
സംഭവം നടന്ന സ്ഥലം ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ കലൂര്‍ക്കാട് വില്ലേജില്‍ ഉള്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന ദിവസം തന്നെ കല്ലൂര്‍ക്കാട് പോലീസിലേക്ക് തൊടുപുഴ പോലീസ് കേസ് കൈമാറി.
കേസന്വേഷണം കൈമാറിയ മുതല്‍ കല്ലൂര്‍ക്കാട് പോലീസ് സംഭവത്തിലെ അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുണ്ട്. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി പോലീസ് അധികൃതര്‍ മരിച്ച സിബിയുടെ ബന്ധുക്കളോട് പോലും പങ്കുവയ്ക്കുന്നില്ല.
0 Comments