മരത്തില്‍ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സംഘം. തൊടുപുഴ പച്ചക്കറി മാര്‍ക്കറ്റ് റോഡിനു സമീപം ഏകദേശം 35 അടി ഉയരത്തിലുള്ള ബദാം മരത്തിലെ ശിഖരത്തില്‍ നൂലില്‍ കുടുങ്ങിയ നിലയില്‍ ആണ് പ്രാവിനെ കണ്ടെത്തിയത്. പറക്കാന്‍ കഴിയാത്ത പ്രാവിനെ തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
0 Comments