മൂലമറ്റത്ത് കൊല്ലപ്പെട്ട സാജന്‍ നിരവധി കേസുകളിലെ പ്രതി

 

കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട സാജന്‍ സാമുവല്‍ വര്‍ഷങ്ങളായി പൊന്‍കുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ, കോതമംഗലം, മൂവാറ്റുപുഴ, കട്ടപ്പന, മുട്ടം. തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 


2018 മേയില്‍ കോതമംഗലം മരിയ ബാറിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജന്‍. മുട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറില്‍ സാജന്റെ നേതൃത്വത്തിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. 


2022 ഫെബ്രുവരിയില്‍ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. 


തുടര്‍ന്ന് നടന്ന് നീങ്ങിയ നാട്ടുകാരനെ വാഹനം ഇടിക്കാനും ശ്രമിച്ചു. നിരവധി കേസുകളില്‍ പ്രതിയായതോടെ 2022 ആഗസ്റ്റില്‍ സാജനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments