മീനച്ചില്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു.
കാലവര്‍ഷമായാല്‍ സ്ഥിരം വെള്ളം കയറുന്ന ഓഫീസ് കാലപ്പഴക്കമൂലം നശിച്ചിരിക്കുകയാണെന്നും പുതിയ കെട്ടിടം പണിയുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് മാണി സി. കാപ്പന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതു പരിഗണിച്ചാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് റവന്യൂവകുപ്പ് പണം അനുവദിച്ചതെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെട്ടിടം പണി പൂര്‍ത്തിയായാല്‍ വില്ലേജ് ഓഫീസ് ഉടന്‍ സ്മാര്‍ട്ടാക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments