സുനില്‍ പാലാ
സേവനസപര്യയില്‍ അരനൂറ്റാണ്ട് പിന്നിട്ട കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രം ദേവസ്വം സെക്രട്ടറി പി.ആര്‍. രവി കണികുന്നേലിന് ശ്രീനാരായണ സമൂഹത്തിന്റെ ആദരവ്.
ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ കൊടിയേറ്റ് നാളില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശിവഗിരിമഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ രവിയെ പൊന്നാടയണിയിച്ച് അനുമോദിക്കും.
തുടര്‍ന്ന് രവി 24 വര്‍ഷത്തോളം രാമപുരം ശാഖാ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. 1973 ല്‍ 22-ാം വയസ്സില്‍ ശാഖാ സെക്രട്ടറിയായതാണ്. ഏഴ് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
രാമപുരം ശാഖയില്‍ ഇന്നുള്ള 3000 സ്ഥിരാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലഘട്ടം ശാഖയെ നയിച്ചത് കണികുന്നേല്‍ രവിച്ചേട്ടനാണ്. എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുപ്പത്തിമൂന്ന് ലക്ഷം സ്ഥിരാംഗങ്ങളില്‍ 56573-ാമത് അംഗമായ രവിചേട്ടന് അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി പ്രൊഫ. പി.എസ്. വേലായുധന്‍ കൈയ്യൊപ്പ് ചാര്‍ത്തിക്കൊടുത്ത അംഗത്വ രേഖ ഇപ്പോഴും കൈയ്യിലുണ്ട്.
എസ്.എന്‍.ഡി.പി. രാമപുരം ശാഖയുടെയും കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിന്റെയും നാഴികകല്ലായ പല വളര്‍ച്ചകളുടെയും അമരത്ത് രവിചേട്ടനുണ്ട്. മീനച്ചില്‍ യൂണിയനിലേക്ക് രാമപുരം ശാഖയില്‍ നിന്നുള്ള 58 പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി വിജയിച്ചതും കണികുന്നേല്‍ രവിചേട്ടനാണ്.
വെള്ളിലാപ്പിള്ളി കിഴക്കേക്കര കുടുംബത്തിലെ രാജമ്മയാണ് ഭാര്യ. സൂര്യ, ജ്യോതിഷ് (സീനിയര്‍ ക്ലര്‍ക്ക്, തദ്ദേശസ്വയംഭരണ വകുപ്പ്), ശരണ്യ (നഴ്‌സ്, അയര്‍ലണ്ട്) എന്നിവര്‍ മക്കളും ജെയ്‌മോന്‍ (കരിങ്കുന്നം), ആരതി (ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, അസി. മാനേജര്‍, എറണാകുളം), പ്രമോദ് (അയര്‍ലണ്ട്) എന്നിവര്‍ മരുമക്കളുമാണ്.
രവിചേട്ടന്റെ നിസ്വാര്‍ത്ഥമായ സേവനത്തെ ശാഖ അംഗീകരിക്കുന്നു
സമുദായത്തിനും കൊണ്ടാട് ക്ഷേത്രത്തിനും കഴിഞ്ഞ അരനൂറ്റാണ്ടായി രവിചേട്ടന്‍ ചെയ്ത സേവനങ്ങള്‍ നിസ്വാര്‍ത്ഥവും നിസ്തുലവുമാണ്. ഈ സേവനത്തെയാണ് ഞങ്ങള്‍ ആദരിക്കുന്നത്. രാമപുരം ശാഖാ നേതാക്കളായ സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, സുധാകരന്‍ വാളിപ്ലാക്കല്‍, ദേവസ്വം പ്രസിഡന്റ് രവി കൈതളാവുംകര എന്നിവര്‍ പറഞ്ഞു.
സമുദായത്തിനും കൊണ്ടാട് ക്ഷേത്രത്തിനും കഴിഞ്ഞ അരനൂറ്റാണ്ടായി രവിചേട്ടന്‍ ചെയ്ത സേവനങ്ങള്‍ നിസ്വാര്‍ത്ഥവും നിസ്തുലവുമാണ്. ഈ സേവനത്തെയാണ് ഞങ്ങള്‍ ആദരിക്കുന്നത്. രാമപുരം ശാഖാ നേതാക്കളായ സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, സുധാകരന്‍ വാളിപ്ലാക്കല്‍, ദേവസ്വം പ്രസിഡന്റ് രവി കൈതളാവുംകര എന്നിവര്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments