സാഹിത്യകാരന്‍ എ.എസ് കുഴികുളത്തിന് സഹൃദയലോകത്തിന്റെ യാത്രാമൊഴി
സി.ജി. ഡാൽമി
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായ എ.എസ് കുഴികുളത്തിന്(ഏബ്രഹാം.എസ്-89) അക്ഷരലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
എ.എസ് കുഴികുളം എഴുത്തും വായനയുമായി ദീര്‍ഘകാലം കഴിഞ്ഞിരുന്ന വലവൂര്‍ കുഴികുളം തറവാട്ടുവീട്ടിലും തുടര്‍ന്ന് മകന്‍ രാജേഷ് ഏബ്രഹാമിന്റെ വലവൂരിലെ കുഴികുളം വീട്ടിലും പൊതു ദര്‍ശനത്തിന് വച്ച പ്രിയ സാഹിത്യകാരന്റെ ഭൗതിക ദേഹത്തില്‍ ബുധനാഴ്ച ഉച്ചമുതലും ഇന്നുമായി ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
സാഹിത്യകാരന്മാര്‍,സാഹിത്യസംഘടനാ പ്രവര്‍ത്തകര്‍,അധ്യാപകര്‍,ഉദ്യോഗസ്ഥര്‍,നാട്ടുകാര്‍,വിവിധ രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍,ജനപ്രതിനിധികള്‍,സാമുദായിക പ്രവര്‍ത്തകര്‍,പത്രപ്രവര്‍ത്തകര്‍,പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മംഗളം ചീഫ് എഡിറ്റര്‍ സാബുവര്‍ഗീസ്,മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്,മാണി സി.കാപ്പന്‍ എം.എല്‍.എയ്ക്ക് വേണ്ടി ഭാര്യ ആലീസ് കാപ്പന്‍തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
.ജോസ് കെ.മാണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി എന്നിവര്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
കവി ആര്‍.കെ വള്ളിച്ചിറ,ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് മോന്‍മുണ്ടയ്ക്കല്‍,രാജേഷ് വാളിപ്‌ളാക്കല്‍,പി.എം മാത്യു,കേരളാ കോണ്‍ഗ്രസ്(ഡമോക്രാറ്റിക്)ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍,അംഗന്‍വാടി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ് രമേഷ് ബാബു,,കിസാന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം,മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയീല്‍,പാലാ സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍,ഡി.സി.സി വൈസ് പ്രസിഡന്റ് ബിജുപുന്നന്താനം,
കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, മൂന്നിലവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പയസ് ചൊവ്വാറ്റുകുന്നേല്‍,മികച്ച ഏലം കര്‍ഷക ദേശീയ അവാര്‍ഡ് ജേതാവ് ബേബി വെള്ളിയേപ്പള്ളി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വലവൂര്‍ സെന്റ്‌മേരീസ് പള്ളിയില്‍ സംസ്‌ക്കാരം നടന്നപ്പോഴും നാട്ടുകാരടക്കം വന്‍ജനാവലിയാണ് പ്രിയ സാഹിത്യകാരന് യാത്രാമൊഴിയേകുവാന്‍ എത്തിയത്.
0 Comments