ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവണിച്ചതിൽ പ്രതിഷേധം ശക്തം
കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ അങ്കണവാടി ജീവനക്കാരെ പൂർണമായി അവഗണിച്ചതിൽ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. 2018-നു ശേഷം ഇരു സർക്കാരുകളും വേതനം വർദ്ധിപ്പിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. 2023 ഡിസംബർ മുതൽ സംസ്ഥാന സർക്കാർ അങ്കണവാടി ജീവനക്കാരുടെ സർവ്വീസ് അനുസരിച്ച് 500 രൂപയും 1000 രൂപയും ഇൻക്രിമെന്റായി അധികം നൽകിയതേയുള്ളു.
സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കാത്തപക്ഷം ശക്തമായ സമര പരിപാടികൾ ആവിഷ് കരിക്കുവാൻ യോഗം തീരുമാനിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, വി. ഓമന, പൊന്നമ്മ തങ്കച്ചൻ, മിനി സെബാസ്റ്റ്യൻ, ടി.പി. ബീന, എം. ലളിതാമണി, റിന്റാ മോൾ വർഗീസ്, കെ.എ.ജലജാമണി, ദീപ എസ്.നായർ എന്നിവർ പ്രസംഗിച്ചു.
0 Comments