അരുണാപുരം ചെക്ക് ഡാം.... ഇക്കുറിയെങ്കിലും പണി നടക്കുമോ......
സ്വന്തം ലേഖകൻ
മീനച്ചില്‍ താലൂക്കിലെ കാര്‍ഷിക മുന്നേറ്റത്തിന് വഴിയൊരുക്കുമോ അരുണാപുരത്തെ ചെക്ക് ഡാം.
പാലാ നഗരസഭയില്‍ അരുണാപുരത്ത്, മീനച്ചിലാറ്റില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജോടെ ചെറിയ ഡാം നിര്‍മിക്കന്‍ ഇത്തവണയും മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും ഇതേ പദ്ധതിയ്ക്കു ഇത്രയും തുക നീക്കിവച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.
75 മീറ്റര്‍ നീളത്തിലുള്ള ഡാം പൂര്‍ത്തിയായാല്‍ വെള്ളം സംഭരിക്കാന്‍ കഴിയും. മീനച്ചില്‍ താലൂക്കിലെ കാര്‍ഷിക മേഖലയില്‍ കാര്‍ഷിക മുന്നേറ്റത്തിനു വഴിതെളിക്കുന്നതാണു പദ്ധതി. വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാം നേരിടുന്നതുകാരണം കര്‍ഷകര്‍ ഉള്‍പ്പടെ പ്രതിസന്ധിയിലായിരുന്നു.
ചെക്ക് ഡാം വരുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ ജനങ്ങള്‍ നോക്കിക്കണ്ടത്. പക്ഷേ, പ്രാരംഭ നടപടികള്‍ പോലും എങ്ങുമെത്തിയിരുന്നില്ല.
0 Comments