ജി. അരുണിന് എസ് പി ബി-ഒ എൻ വി മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം



 സിൽവർ ജൂബിലി ആഘോഷിക്കുന്ന കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൽച്ചറൽ ട്രസ്റ്റിന്റെ എസ് പി ബി - ഒ.എൻ.വി - ആർട്ടിസ്റ്റ് നമ്പൂതിരി  മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം മംഗളം തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ ജി. അരുണിന്.


പ്രമോദ് പയ്യന്നൂർ, കെ. ആർ പത്മകുമാർ, കിരിടം ഉണ്ണി, സന്തോഷ്‌ രാജശേഖരൻ, കൃഷ്ണപ്രിയദർശൻ, ഗീത രാജേന്ദ്രൻ, ജെ. അജയ്ഘോഷ്, പ്രൊഫ. രമാഭായ് എന്നിവർ അടങ്ങിയ കമ്മറ്റിയാണ് അവാർഡിനായി അരുണിനെ തെരെഞ്ഞെടുത്തത്.


 26-ന് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവ പാർവതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് 
മുൻ ഡി. ജി. പി ആർ.ശ്രീലേഖ ഹാബിറ്റാറ്റ് ജി.ശങ്കർ,സ്വാതി തിരുനാൾ സംഗിത കോളേജ് മുൻ പ്രിസിപ്പൾ പ്രൊഫ.പി. ആർ കുമാര കേരളവർമ്മ, ഗീത രാജേന്ദ്രൻ, മുക്കംപാല മൂട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


ആലപ്പുഴ തകഴി ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സവിത. ആർ ഭാര്യയും ഇറോട് നന്ദ ആയുർവേദ മെഡിക്കൽ കോളേജ് ബി എ എം എസ് വിദ്യാർത്ഥിനിയും നൃത്തകിയുമായ അരുന്ധതി പണിക്കർ മകളുമാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments