നല്ല എഴുത്തിനെ സ്‌നേഹിക്കുന്ന, അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് പ്രമുഖ നോവലിസ്റ്റ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.
നല്ലൊരു കഥാകാരനാകാന്‍ ഒരു വിഷയം വേണം. കാലത്തോടോ സമൂഹത്തോടോ സംവദിക്കാന്‍ ഒരു പ്രമേയം വേണമെന്നും അദ്ദേഹം തുടര്‍ന്നു.
പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളിലെ പ്രതിഭകളെ ആദരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് ജന്‍മം നല്‍കാന്‍ ദീപനാളം ആഴ്ചപ്പതിപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥിപ്രതിഭകള്‍ക്ക് ബിഷപ് കല്ലറങ്ങാട്ട് പുരസ്‌കാരം നല്‍കി ആദരിച്ചു. മജീഷ്യന്‍ കണ്ണന്‍മോന്‍ മാജിക് അവതരിപ്പിച്ചു. ദീപനാളം സാഹിത്യ രചനാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. മൂല്യാധിഷ്ഠിതരചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡ് വിനായക് നിര്‍മ്മലിന് സമ്മാനിച്ചു. ഇതോടനുബന്ധിച്ച് പാലാ അല്‍ഫോന്‍സാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സാഹിത്യ ശില്പശാല ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്തു.
പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. കഥ, കവിത, ലേഖനം എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയും സംവാദവും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ നയിച്ചു.
റവ. ഫാ. മാത്യു തെന്നാട്ടില്‍ സ്വാഗതവും ജോയി മുത്തോലി നന്ദിയും പറഞ്ഞു.
റവ. ഫാ. മാത്യു തെന്നാട്ടില്‍ സ്വാഗതവും ജോയി മുത്തോലി നന്ദിയും പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments