എ.ടി.എം. കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ…


 എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം.ഇന്ന് പുലർച്ചെ 2.25 നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത്.  

 മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത്. കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥർ പ്രതിയെ പിടി കൂടുകയായിരുന്നു.  


 മൂന്നു പൊലീസുകാർ ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. എടിഎം തകർക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments