പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ചും മറ്റ് പദവികൾ സംബന്ധിച്ചും എൽ ഡി എഫി ലും കേരളാ കോൺഗ്രസ് എം ലും കൃത്യമായ ധാരണയും കരാറും ഉള്ളതാണന്നും അതനുസരിച്ച് മറ്റുള്ളവർ എല്ലാവരും കൃത്യമായി പാലിച്ചിട്ടുണ്ടന്നും ഷാജു തുരുത്തനും അപ്രകാരം ധാരണ പാലിക്കണമെന്നും പാലാ മുനിസിപ്പൽ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി രേഖാമൂലം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള കത്ത് ചെയർമാന് നേരിട്ട് കൈമാറുകയും ചെയ്തു.
ഇതിൽ പാർട്ടിയും കൗൺസിലർമാരും ഒറ്റകെട്ടാണ്. കേ .കോൺ (എം) മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കേരളാ കോൺഗ്രസ് എം മുനിസിപ്പൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, തോമസ് പീറ്റർ, നീനാ ചെറുവള്ളി, ബൈജു കൊല്ലം പറമ്പിൽ,
ജോസ് ചീരാംകുഴി ,ബിജി ജോജോ, സാവിയോ കാവുകാട്ട്, ലീനാ സണ്ണി പുരയിടം, മായാപ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. കേരളാ കോൺഗ്രസ് എം ന് ഷാജു തുരുത്തൻ ഉൾപ്പെടെ 10 കൗൺസിലർമാരാണുള്ളത്. ഇതിൽ ഒൻപത് പേർ ഒപ്പിട്ടാണ് ഷാജു തുരുത്തൻ കരാർ പാലിച്ച് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്..
0 Comments