ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുപുറം സ്വദേശി രമേഷാ(40)ണ് അറസ്റ്റിലായത്. കിഴക്കേക്കര സ്വദേശി ബേബിമോനെയാണ് പ്രതി കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവശേഷം ഒരു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മെഡിക്കല്‍ കോളജിനു സമീപത്തുനിന്നാണ് പിടികൂടിയത്. വീടിനടുത്തെ മില്ലിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചതെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.
0 Comments