സത്യം വിജയിച്ചു. ദൈവത്തിനു നന്ദി. മാണി സി. കാപ്പൻ എം.എൽ.എ...... മാണി സി. കാപ്പനെ കുറ്റവിമുക്തനാക്കി കോടതി .
കണ്ണൂർ വിമാനത്താവളത്തിന് ഓഹരി വാഗ്ദാനം ചെയ്തു 2 കോടി രൂപ മാണി സി കാപ്പൻ കൈപ്പറ്റിയതായി ആരോപിച്ച് കോടതിയിൽ സമർപ്പിച്ച വഞ്ചനാ കേസ് തള്ളി. ബോംബെ വ്യവസായി ദിനേശ് മേനോനാണ് കാപ്പനെതിരെ വഞ്ചനാ കേസ് ഫയൽ ചെയ്തത്.സുപ്രിം കോടതിയെ പരാതിക്കാരൻ സമീപിച്ചിരുന്നെങ്കിലും കേസ് ഹൈക്കോടതിയിലേക്ക് പിന്നീട് റഫർ ചെയ്യപ്പെട്ടു.
മാണി സി. കാപ്പൻ വിചാരണ നേരിടണമെന്നും നാലു മാസത്തിനകം കേസ് തീർപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഹൈക്കോടതി വിചാരണക്കായി എറണാകുളം എം .എൽ.എ , എം.പി പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി. കേസ് വിശദമായി പരിശോധിച്ച് വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. നീണ്ട 15 വർഷമായി നടന്ന നിയമ പോരാട്ടത്തിലൂടെയാണ് മാണി സി കാപ്പൻ കുറ്റവിമുക്തനായിരിക്കുന്നത്.
കോടതി കുറ്റവിമുക്തനാക്കിയപ്പോഴും മാണി സി കാപ്പൻ പ്രതികരിച്ചു; "നിരപരാധിയായ തന്നെ ക്രൂശിക്കാൻ പിന്നിൽ നിന്നു പ്രവർത്തിച്ചവരോടും പ്രതികാര ചിന്തയില്ല.. സത്യം വിജയിച്ചു. ദൈവത്തിനു നന്ദി. " മാണി സി. കാപ്പൻ പറഞ്ഞു.
0 Comments