കൈതകൃഷിക്കാരുടെ നിരോധിച്ചകീടനാശിനികളുടെ ഉപയോഗം നടപടി വേണമെന്ന് മീനച്ചിൽ താലൂക്ക് വികസന സമിതി ....... പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ. ഡി. ഒ.


കൈതകൃഷിക്കാരുടെ നിരോധിച്ചകീടനാശിനികളുടെ ഉപയോഗം നടപടി വേണമെന്ന് മീനച്ചിൽ താലൂക്ക് വികസന സമിതി ....... പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ. ഡി. ഒ.

മീനച്ചില്‍ താലൂക്ക് പ്രദേശങ്ങളില്‍ വ്യാപകമായി കൈതകൃഷി ചെയ്യുന്ന പാട്ട കരാറുകാര്‍ നിരോധിച്ച കളനാശിനിയാലും കൃഷിക്ക്‌ശേഷം കൈതകള്‍ നശിപ്പിച്ചു കളയുന്നതിന് ഉപയോഗിക്കുന്ന  കടുത്ത വിഷ കീടനാശിനിയാലും മനുഷ്യനും മൃഗങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി താലൂക്ക് വികസന സമിതിയില്‍ പരാതി. ഇതിനെതിരെ നടപടി ശ്ക്തമാക്കണമെന്നും ആവശ്യം.  


ഈ വിഷ കീടനാശനികള്‍ സമീപ കിണറുകളിലും ജലസ്‌ത്രോതസുകളിലും ചെറിയ തോടുകളിലും മിനിച്ചിലാറ്റിലേയ്ക്കും എത്തിച്ചേരുന്നതായും താലൂക്ക് വികസന സമതിയംഗങ്ങളും സമതിയോഗത്തില്‍ പങ്കെടുത്ത പഞ്ചായത്തു പ്രസിഡന്റുമാരും ഉന്നയിച്ച പരാതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

തുടര്‍ന്ന് പാലാ ആര്‍.ഡി.ഒ കെ.പി ദീപ 24 കൃഷി ഓഫിസര്‍മാരോടും കാര്‍ഷിക വികസന സമതിയോഗം വിളിച്ചു ചേര്‍ത്ത് പരാതിക്ക് നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പിലെ പഞ്ചായത്തുതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ജലസ്രോതസുകളില്‍ പരിശോധ നടത്തി ലാബ് റിപ്പോര്‍ട്ട് അടുത്ത താലൂക്ക് സമതിയോഗത്തില്‍ നല്കണമെന്നും  നിര്‍ദ്ദേശം നല്‍കി. 


പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് യൂണിറ്റ് ഇനി മുതല്‍ താലൂക്കിലെ പഞ്ചായത്ത് മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്നും ഉപയോഗിച്ചതിനു ശേഷം ഭക്ഷ്യ എണ്ണ ബയോ ഡീസല്‍ ആക്കി മാറ്റാന്‍ വേണ്ടി കിലോഗ്രാമിന് 60 രൂപ നിരക്കില്‍ ഏറ്റെടുക്കുന്ന പദ്ധതി നടപ്പാക്കുമെന്നും ഈ കാര്യംകാണിച്ച് ഹോട്ടല്‍ ഉടമകള്‍ക്കും കാറ്ററിംഗ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ടന്നും പാലാ ഭക്ഷ്യ സുരഷാവിഭാഗം ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. 


പാലാ ടൗണിലും സമീപ പഞ്ചായത്തുകളിലും സാമൂഹികവിരുദ്ധരുടെ ശല്യവും ട്രാഫിക് നിയമലംഘനവും വര്‍ദ്ധിച്ചു വരുന്നതിനാല്‍ കര്‍ശന പരിശോധന നടത്തുന്നതിന് പാലാ ഡി.വൈ.എസ്.പിയോട് യോഗം ആവശ്യപ്പെട്ടു. 

യോഗത്തില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു. വി. തുരുത്തന്‍ അദ്ധ്യക്ഷത വഹിച്ചു ആര്‍.ഡി.ഒ കെ.പി ദീപ തഹസീല്‍ദാര്‍ ലിറ്റി ജോസഫ്.  സമതിയംഗങ്ങളായ എ.കെ ചന്ദ്ര മോഹന്‍, ജോര്‍ജ്ജ് പുളിങ്കാട്, അഡ്വ ആന്റണി ഞാവള്ളി, പി.എസ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റുമാര്‍ പഞ്ചായത്തു പ്രസിഡൻ്റു മാര്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ പങ്കെടുത്തു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments