പാലാ പ്രവിത്താനത്ത് ഇന്നു പുലർച്ചെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരണമടഞ്ഞു


പാലാ പ്രവിത്താനത്ത് ഇന്നു പുലർച്ചെ  ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരണമടഞ്ഞു

പാലാ- തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ  വയോധിക മരിച്ചു. മഞ്ഞക്കുന്നേല്‍ പരേതനായ മാണിയുടെ ഭാര്യ റോസമ്മയാണ് (80) മരിച്ചത്. 

ഇന്ന് പുലർച്ചെ   ആറുമണിക്കായിരുന്നു അപകടം. പ്രവിത്താനം എംകെഎം ഹോസ്പിറ്റലിലെ ചാപ്പലില്‍  കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേ റോഡ് കുറകെ കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം. 



റോസമ്മയുടെ സംസ്‌കാരം നാളെ  രാവിലെ 10 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ  
പരേത പൂവരണി തുണ്ടത്തില്‍കുന്നേല്‍ കുടുംബാംഗമാണ്. 
മക്കള്‍: പരേതനായ ജോസ് മാണി, ആനിയമ്മ വില്‍സണ്‍, ത്യേസ്യാമ്മ മാണി, മോളി കുര്യന്‍, ഫ്രാന്‍സീസ് മാണി, പരേതനായ തോമസ് മാണി, പയസ് മാണി (കരൂര്‍  പഞ്ചായത്ത് മുൻ മെമ്പര്‍), ജോജോ മാണി, മാണി എം.


മരുമക്കള്‍: വില്‍സണ്‍ നീണ്ടൂക്കുന്നേല്‍ ചേന്നാട്, കുര്യന്‍ ജോസഫ് കപ്പിലുമാക്കല്‍ അരുവിത്തുറ, ടെസി ഫ്രാന്‍സീസ്, സിനി തോമസ്, മിനി പയസ്, ജൂലി ജോജോ, ബിജ മാണി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments