ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ


ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ
അരുവിത്തുറ സെൻറ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആ സ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ആറാം തീയതി 4.30 മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ. ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. 


ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. അത്യപൂർവ്വമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ  ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 


പരിപാടിയോടനുബന്ധിച്ച് ടെലസ് കോപ് നിർമ്മാണവർക്ക്ഷോപ്പും, ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക. Ph.8547104938.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments