കഴിഞ്ഞ പതിമ്മൂന്നു വർ ഷമായി ദീപനാളം ചീഫ് എഡിറ്റർ എന്ന നിലയിലും, അഞ്ചു വർഷമായി തോമസ് പ്രസ് & ബുക്ക് സ്റ്റാൾ മാനേജർ, ദീപനാളം സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും സേവന മനുഷ്ഠിച്ചുവന്ന ഫാ. കുര്യൻ തടത്തിൽ പടിയിറങ്ങുന്നു. മൂന്നിലവ് സെന്റ് മേരീസ് ചർച്ച് വികാരി യാ യാ ണു പുതിയ നിയമനം. ഫെബ്രു വരി 22 നു ചാർജെടുക്കും.
നീണ്ട പതിമ്മൂന്നുവർഷ കാലയളവിൽ ദീപനാളത്തെ കെട്ടിലും മട്ടിലും പരിഷ്കരി ക്കുന്നതിൽ ഫാ. കുര്യൻ തട ത്തിൽ വലിയ പങ്കുവഹിക്കു കയുണ്ടായി.
കാലികപ്രധാ നവും വൈവിധ്യമാർന്ന തു
മായ അനേകം വിഭവങ്ങൾ കൊണ്ട് അദ്ദേഹം വാരികയെ സമ്പന്നമാക്കി. രചനകളുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൈക്കൊണ്ട മൂല്യാധിഷ്ഠിത സമീപനം ദീപനാളത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ദീപനാളത്തിന്റെ സ്വീ കാര്യത വർധിപ്പിച്ച ഒന്നായി രുന്നു, ഓരോ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കിയിരുന്ന
ശക്തമായ എഡിറ്റോറിയലുകൾ.
മൂല്യസംരക്ഷണവും ഭാഷാസ്നേഹവും മുഖമുദ്രയാ ക്കിയ കുര്യനച്ചൻ ദീപനാള ത്തിന്റെ ഓരോ പേജിലും അത് ഒരടിസ്ഥാനപ്രമേയമായി സ്വീ
കരിച്ചു. ഇതരകലാസാംസ്കാ രിത്രപ്രസിദ്ധീകരണങ്ങളോടു കിടപിടിക്കത്തക്ക രീതിയിൽ ദീപനാളത്തെ മുൻനിരയിലേ ക്കു കൊണ്ടുവരുന്നതിൽ അദ്ദേ ഹം നടത്തിയ പരിശ്രമങ്ങൾ
ഏറെ ശ്ലാഘനീയമാണ്.
അതുപോലെതന്നെ, അച്ചടി രംഗത്തെ മുൻനിര സ്ഥാപന മായി പാലാ സെന്റ് തോമസ് പ്രസ്സിനെ വളർത്തിയെടുക്കുന്ന തിലും അദ്ദേഹം ശക്തമായ നേതൃത്വം നല്കി. ആധുനിക പ്രിന്റിങ് സംവിധാനത്തിലെ അവിഭാജ്യഘടകമായ സി.റ്റി. പി. മെഷീനും ലേസർ പ്രിന്റിങ് മെഷീനും, ഉന്നതനിലവാരത്തി ലുള്ള ജനറേറ്ററും സ്ഥാപിച്ചു കൊണ്ട് പ്രസ്സിന്റെ പ്രവർത്ത നശേഷി മുമ്പത്തേക്കാൾ ഇര ട്ടിയായി വർധിപ്പിക്കാൻ അദ്ദേ ഹത്തിനു കഴിഞ്ഞു.
വിദേശമാതൃകകളോടു കിടപിടിക്കത്ത ക്കവിധം പൂർണമായും എ.സി. യിൽ സജ്ജീകരിച്ചിരിക്കുന്ന അതിവിശാലമായ തോമസ് ആർട്ട് ഗാലറിയും നവീകരിച്ച ബുക്ക്സ്റ്റാളും റിലീ ജിയസ് ആൻഡ് ഡിവോഷ ണൽ ആർട്ടിക്കിൾ സെന്ററും അച്ചന്റെ ആസൂത്രണമികവി നുള്ള മികച്ച ഉദാഹരണങ്ങളാ ണ്.
ചുരുങ്ങിയ കാലംകൊണ്ട് ദീപനാളം പബ്ലിക്കേഷൻസ് പുനരുജ്ജീവിപ്പിക്കാനും അനേ കം പുസ്തകങ്ങൾ പുറത്തിറ ക്കാനും അദ്ദേഹത്തിനു കഴി ഞ്ഞു.
0 Comments