രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ജി.വി. വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ്; പ്രചരണം ചൂടുപിടിക്കുന്നു, സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍



രാമപുരം ഗ്രാമപഞ്ചായത്തിലെ ഏഴാച്ചേരി ജി.വി. വാര്‍ഡില്‍ 24 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍. 
 
ഇടത് - വലത് - എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം മൂന്ന് തവണ വാര്‍ഡിലെ വീടുകള്‍ കയറിക്കഴിഞ്ഞു. കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള നീക്കമാണ് പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം നടത്തുന്നത്. 





ഇടതുമുന്നണിയില്‍ നിന്ന് മോളി ജോഷി വെള്ളച്ചാലിലും വലതുമുന്നണിയില്‍ നിന്ന് രജിത ടി.ആര്‍-ഉം (രജിത ഷിനു) എന്‍.ഡി.എയില്‍ നിന്ന് അശ്വതി കെ.ആര്‍-ഉം (അശ്വതി രാജേഷ്) ആണ് പ്രധാനമായും മത്സര രംഗത്തുള്ളത്.

 
മോളി ജോഷി വീട്ടമ്മയും രജിത ഷിനു നഴ്സും അശ്വതി രാജേഷ് ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. മുന്ന് മുന്നണികളും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലാണ്. യു.ഡി.എഫിനെയും ഇടതുമുന്നണിയെയും മാറിമാറി വിജയിപ്പിച്ചിട്ടുള്ള ജി.വി. വാര്‍ഡില്‍ എന്‍.ഡി.എയ്ക്കും നിര്‍ണ്ണായകമായ വോട്ടുകളുണ്ട്. 


വെള്ളച്ചാലില്‍ ജോഷിയുടെ ഭാര്യയാണ് മോളി. ലിന്റു (കാനഡ), ഡയസ് (കാനഡ), ഡിജോ (ചെന്നൈ), ഡിമല്‍ (കാനഡ) എന്നിവരാണ് മക്കള്‍.

 
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ  കല്ലുപുരയിടത്തില്‍ ഷിനുവിന്റെ ഭാര്യയാണ് രജിത ടി.ആര്‍. നഴ്സാണ്. നാലര വയസ്സുകാരി പല്ലവി, മൂന്ന് വയസ്സുകാരന്‍ പ്രയാണ്‍ എന്നിവരാണ് മക്കള്‍. 


ഡ്രൈവറായ അമ്പറയില്‍ രാജേഷിന്റെ ഭാര്യയാണ് നര്‍ത്തകികൂടിയായ അശ്വതി കെ.ആര്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദര്‍ശ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് എന്നിവരാണ് മക്കള്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments