കാണക്കാരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികവും കലോത്സവവും കാണക്കാരി ഗവൺമെൻറ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
രാവിലെ കാണക്കാരി ജംഗ്ഷന് സമീപമുള്ള കളത്തൂർ റോഡിൽ നിന്നും റാലി ആരംഭിച്ചു. വിവിധ വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും യൂണിഫോം ധാരികളായ ആയിര കണക്കിന് വനിതകളും റാലിയിൽ അണിചേർന്നു. കാണക്കാരി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര ടിവി താരം ഗായത്രി വർഷ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സി ഡി എസ് ചെയർപേഴ്സൺ സൗമ്യ സന്തോഷ് സ്വാഗതവും
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ മുഖ്യപ്രഭാഷണം നടത്തി.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു ജോൺ ചിറ്റേത്ത് , ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി,
കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു പഴയ പുരയ്ക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാണക്കാരി അരവിന്ദാക്ഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൗലി മോൾ വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത രാഗേഷ്,
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ,ബ്ലോക്ക് മെമ്പർ ആശ മോൾ ജോബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിൻസി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹൻ,സാംകുമാർ വി, ശ്രീജ ഷിബു, ബെറ്റ്സി മോൾ ജോഷി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി.ജി അനിൽകുമാർ,
മേരി തുമ്പക്കര, ജോർജ്ജ് ഗർവ്വാസീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി,CDS ഭാരവാഹികൾ, തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രിൻസ് ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു .കുടുംബശ്രീ അക്കൗണ്ടൻ്റ് അനു കൃതഞ്ജത അർപ്പിച്ചു.
0 Comments