കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്തിലെ പെരും കുറ്റിയിൽ പുതിയതായി ആരംഭിക്കുന്ന മിനറൽ വാട്ടർ കമ്പനിക്കെതിരെ CPI(M) പെരുംകുറ്റി ബ്രാഞ്ചിൻ്റെ നേത്യത്വത്തിൽ ജനകീയ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. രണ്ടേ മുക്കാൽ ലക്ഷം വെള്ളം ഉല്പാദിപ്പിക്കുന്ന കുളമാണ് ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത്.
ഈ കുളത്തിൻ്റെ 300 മീറ്റർ ചുറ്റളവിലായി 4 കുടിവെള്ള സമിതികൾ പ്രവർത്തിക്കുകയും 250 ൽ പരം കുടുംബങ്ങൾക്ക് വെള്ളം കൊടുക്കകയും ചെയ്യുന്നുണ്ട്. പെരും കുറ്റിയിൽ മാത്രമല്ല താമരക്കാട് , പൂവക്കുളം പ്രദേശത്തുള്ളവർക്കും ഈ ജല സ്രോതസിൽ നിന്നാണ് കുടിവെള്ളം ലഭിക്കുന്നത്.
ഈ പ്ലാൻ്റ് ഇവിടെ സ്ഥാപിച്ചാൽ നാട് കൊടും വരൾച്ചയിലേക്ക് പോകുമെന്നതിൽ സംശയമില്ല, ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. നാടിനെ ദുരിതത്തിലാക്കുന്ന പ്ലാൻ്റിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് വരികയാണ്.
0 Comments