അശ്വതി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ലക്ഷദീപം ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ ആദ്യ ദീപം കൊളുത്തിയതോടെ ലക്ഷദീപം ചടങ്ങുകൾ സമാരംഭിച്ചു.
ഈ ചടങ്ങിൽ കെഴുവൻകുളം ചെറുവള്ളിക്കാവ് - ചിറക്കര വിഷ്ണുക്ഷേത്രം ദേവസ്വം മാനേജർ ബ്രഹ്മശ്രീ ജയകൃഷ്ണൻ നമ്പൂതിരി ,ഈശ്വരമംഗലം ദേവീക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നീലകണ്ഠൻ ഇളയത്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീലാമ്മ ബിജു, ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം ദേവസ്വം
മാനേജർ ശ്രീ രവീന്ദ്രൻ നായർ ഉഷസ്സ്,മറ്റക്കര അയിരൂർ മഹാദേവക്ഷേത്ര ക്ഷേത്രം ദേവസ്വം മാനേജർ ശ്രീ കെ കെ രാമചന്ദ്രൻ നായർ കുന്നത്ത് , കെഴുവംകുളം എൻ എസ് എസ് കരയോഗം പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ പറമ്പത്ത് ,തൊടുകയിൽ കാവ് ദേവസ്വം മാനേജർ ശ്രീ കെ കെ ഓമനക്കുട്ടൻ കൂട്ടുകൽ,
അഴകത്ത് കൊട്ടാരം ദേവസ്വം മാനേജർ ശ്രീ വേണുഗോപാലൻ നായർ അഴകത്ത് , താഴുതുരുത്തിയിൽ ക്ഷേത്രം മാനേജർ കെ ജി കൃഷ്ണൻകുട്ടി നായർ, കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു
നിരവധി ഭക്തജനങ്ങൾ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു . തുടർന്ന് വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് റിട്ടേർഡ് പ്രിൻസിപ്പൽ ഡോക്ടർ ജി ഗംഗാദത്തൻ അദ്ധ്യാത്മിക പ്രഭാഷണം നടത്തി.
0 Comments