ഭരണങ്ങാനത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥന നാളെ


 വിശുദ്ധ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ 39-ാം വാർഷിക ദിനമായ നാളെ തീർത്ഥാടന കേന്ദ്രത്തിൽ  വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ ഒരുക്ക പ്രാർത്ഥന നടത്തുന്നു.1986 ഫെബ്രുവരി 8 ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്ത് വച്ചാണ് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. അന്ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കുർബാനയർപ്പിച്ച പേപ്പൽ പോഡിയം ഇന്നും ഭരണങ്ങാനത്ത് സൂക്ഷിച്ചിട്ടുണ്ട്.


വി.അൽഫോൻസാമ്മയെ       വാഴ്ത്തപ്പെട്ടവളായി    പ്രഖ്യാപിച്ചതിന്റ വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കുവേണ്ടി അനുഗ്രഹ പ്രാർഥനയും ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു. .രാവിലെ 9.30ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാനയോടു കൂടിയാണ് പ്രാർത്ഥനാശുശ്രൂഷകൾ അവസാനിക്കുകയെന്ന്തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ അറിയിച്ചു . 


പത്താം ക്ലാസിലും പ്ലസ്ടുവിനും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുൻപ് പ്രാർത്ഥിച്ച് ഒരുങ്ങാനുള്ള അവസരമാണിത്. . കുട്ടികളെ വി. അൽഫോൻസാമ്മയ്ക്ക് സമർപ്പിച്ച് പരീക്ഷയ്ക്ക് ഒരുക്കുവാൻ വേണ്ടി വിദ്യാർത്ഥികളോടൊത്ത് മാതാപിതാക്കൾക്കും പങ്കെടുക്കാം. പരീക്ഷാഒരുക്ക പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വെഞ്ചരിപ്പും ദിവ്യകാരുണ്യ ആരാധനയും കൈവയ്പ് ശുശ്രൂഷയുമുണ്ടായിരിക്കും. 


കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ഫാ.ജോസഫ് അരിമറ്റത്ത് നേതൃത്വം നൽകും. വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു. ജപമാല മെഴുകുതിരി പ്രദക്ഷിണത്തിന് നീറന്താനം ഇടവക വികാരി ഫാ.ഇമ്മാനുവൽ കൊട്ടാരത്തിൽ നേതൃത്വം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments