സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയെ ഒറ്റു കൊടുത്തവർ രാജ്യം ഭരിക്കുന്നു - അഡ്വ.വി ബി ബിനു........ സി.പി. ഐ. പാലാ സമ്മേളനം സമാപിച്ചു ..... ജനയുഗം റിപ്പോർട്ടറും പാലാ പ്രസ്സ് ക്ലബ് അംഗവുമായ കെ. ആർ. ബാബുവാണ് പുതിയ ലോക്കൽ സെക്രട്ടറി
സ്വന്തം ലേഖകൻ
പാലാ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിച്ചില്ലെന്ന് മാത്രമല്ല അതിനെ ഒറ്റു കൊടുത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു ആരോപിച്ചു.
രാജ്യത്തിന്റെ ഭരണഘടനാ ശില്പി അംബേദ്കറിനെ പരമോന്നതമായ പാർലമെന്റിൽ പോലും ഒരു ഉളിപ്പുമില്ലാതെ അവഹേളിക്കാനും തള്ളിപ്പറയാനും ബിജെപി കാണിക്കുന്ന വ്യഗ്രത രാജ്യത്തെ സ്നേഹിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ പാലാ ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഏ കെ ദേവസ്യ നഗറിൽ എസ് എൻ ഡി പി ഹാൾ പന്ത്രണ്ടാമയിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സെക്രട്ടറി.
ലോക്കൽ സെക്രട്ടറി പി എൻ പ്രമോദ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.സാബു വർഗീസ് രക്ത സാക്ഷി പ്രമേയവും,സോജി പി കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ശ്യാം പി, ആനന്ദ വല്ലിതങ്കച്ചൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സലിൻ റ്റി ആർ സ്വാഗതം ആശംസിച്ചു.സിപിഐ ജില്ല ട്രഷർ ബാബു കെ ജോർജ്,ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,സണ്ണി ഡേവിഡ്,സിബി ജോസഫ്,അഡ്വ പി ആർ തങ്കച്ചൻ,അഡ്വ പയസ് രാമപുരം പി കെ രവികുമാർ,ടോമി മാത്യു,കെ ബി അജേഷ് എന്നിവർ പ്രസംഗിച്ചു.
13 അംഗ ലോക്കൽകമ്മറ്റിയെയും,ലോക്കൽ സെക്രട്ടറിയായി ജനയുഗം റിപ്പോർട്ടറും പാലാ പ്രസ്സ് ക്ലബ്ബ് അംഗവുമായ കെ ആർ ബാബു വിനെയും സമ്മേളനം തെരെഞ്ഞെടുത്തു.
0 Comments