കക്കൂസ് വെയ്സ്റ്റ് റോഡ് സൈഡിൽ തള്ളി നാട്ടുകാർ വാഹനം തടഞ്ഞു....തടയാൻ ശ്രമിച്ച ആളെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമം.


കക്കൂസ് വെയ്സ്റ്റ് റോഡ് സൈഡിൽ തള്ളി നാട്ടുകാർ വാഹനം തടഞ്ഞു....തടയാൻ ശ്രമിച്ച ആളെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമം.

പാലാ പുലിയന്നൂർ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളിയവരെ പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസ ഫിന്റെയും,മുത്തോലി പഞ്ചായത്ത്‌ അംഗം  രാജൻ മുണ്ടമറ്റത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.


മാലിന്യ വണ്ടി തടയാൻ ശ്രമിച്ച മോനിച്ചൻ തമസായെ വാഹനം ഇടിച്ചു വീഴ്ത്തി വാഹനം കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായി മോനിച്ചൻ കാൽമുട്ടിനും കൈക്കും പരിക്കേറ്റു.



പാലാ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്നവരെയും  വാഹനവും കസ്റ്റഡിയിൽ എടുത്തു.പോലീസ് സംഘത്തിൽ പെട്ട  ഒരാൾ മാലിന്യം തള്ളിയവർക്ക് അനുകൂലമായി വാദിച്ചത് പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments