തണൽ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന അഞ്ചാംമത് അഖില കേരള വടംവലി മാമാങ്കം നാളെ


പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന അഞ്ചാംമത്  അഖില കേരള വടംവലി മാമാങ്കം നാളെ  (9.02.2025 ) ന് പെരിങ്ങുളം സെൻറ് അഗസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 9 ന് 5.30 ന് സിനിമാതാരം നരേൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തിരുഹൃദയ ദേവാലായ വികാരി ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, കൊച്ചി ഇൻകംടാക്‌സ് അഡീഷണൽ കമ്മീഷണർ ജ്യോതീസ് മോഹൻ, സിനിമാതാരം മീനാക്ഷി അനുപ് എന്നിവർ വിശിഷ്ട്യാതിഥികളായിരിക്കും. ചടങ്ങിൽ റിട്ട. തഹൽസിൽദാർ സണ്ണി കളപ്പുരക്കൽപറമ്പലിനെ ആദരിക്കും. 


തിരുഹൃദയ ദേവാലയം സഹവികാരി ഫാ. ജോമസ് മധുരപുഴ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ, വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, സെൻറ് അഗസ്റ്റ്യൻസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ജോസുകുട്ടി ജോസഫ്, മാങ്കുളം ഡി.എഫ്.ഒ. ഷാൻട്രി ടോം, ഡി.വൈ.എസ്.പി. വിജിലൻസ്, ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി ഷാജു ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി,  പെരിങ്ങുളം മഹാദേവ ക്ഷേത്രം പ്രസിഡന്റ് മിനർവ മോഹനൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംങ്ങഹങളായ പി.യു. വർക്കി, സജി കദളിക്കാട്ടിൽ, സജി സിബി തുടഹ്ങിയവർ പ്രസംഗിക്കും. 


മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി വി.എസ്. മോഹൻ വേലംപറമ്പിൽ സ്‌പോൺസർ ചെയ്യുന്ന 22,222 രൂപയും ഗ്യാലക്‌സി പെയിന്റ് ആൻഡ് ഹാർഡ് വെയേഴ്‌സ് സ്‌പോൺസർ ചെയ്യുന്ന എവർറോളിഗ് ട്രോഫിയും നൽകും. രണ്ടാം സമ്മാനമായി പ്രേംരാജ് ജി. കാരമുള്ളിൽ സ്‌പോൺസർ ചെയ്യുന്ന 15,001 രൂപയും വിനോ ജോസഫ് മടിക്കാങ്കൽ മെമ്മോറിയൽ എവർറോളിഗ് ട്രോഫിയും മൂന്നാം സമ്മാനമായി പനയ്ക്കപ്പാലം ആറാംമൈൽ കൊഴുവൻമാക്കൽ ഫ്യൂവൽസ് സ്‌പോൺസർ ചെയ്യുന്ന 12,001 രൂപയും കുര്യൻ തോമസ് എർത്തേൽ മെമ്മോറിയൽ എവർറോളിഗ്
 ട്രോഫിയും നാലാം സമ്മാനമായി അനിൽ സെബാസ്റ്റിയൻ കാക്കലിൽ കൈപ്പള്ളി സ്‌പോൺസർ ചെയ്യുന്ന 8001 രൂപയും ഫോൺ പോർ യു പൂഞ്ഞാർ സ്‌പോൺസർ ചെയ്യുന്ന എവർറോളിഗ് ട്രോഫിയും നൽകും. 


5 മുതൽ 8 വരെയുള്ള സ്ഥാനക്കാർക്ക് 5001 രൂപ വീതവും 9 മുതൽ 16 വരെയുള്ള സ്ഥാനക്കർക്ക് 3001 രൂപയും  സമ്മാനമായി നൽകും. പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ഷിബു പനച്ചിക്കൽ വൈസ് പ്രസിഡന്റ് ജോർജ് പാലിയക്കുന്നേൽ, ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുന്നുവിളപുത്തൻവീട്ടിൽ, വിജോയ് വെട്ടുകല്ലേൽ എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments