പാലാ ടൗണിൽ കഞ്ചാവ് മയക്ക് മരുന്ന് മാഫിയ തഴച്ചു വളരുന്നു. പോലീസ് എക്സൈസ് കർശന നടപടി സ്വീകരിക്കണം - കെ. ടി. യു. സി. (എം)



പാലാ ടൗണിൽ കഞ്ചാവ് മയക്ക് മരുന്ന് മാഫിയ തഴച്ചു വളരുന്നു. പോലീസ് എക്സൈസ് കർശന നടപടി സ്വീകരിക്കണം - കെ. ടി. യു. സി. (എം)

 പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ്, മയക്കുമരുന്ന് മാഫിയ തഴച്ചു വളരുകയാണെന്നും, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ഈ മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ. ടി. യു. സി. (എം) പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 


സ്കൂൾ കുട്ടികളെയാണ് ഈ മാഫിയകൾ ഉന്നം വെച്ചിരിക്കുന്നത് എന്ന് യൂണിയൻ ആരോപിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷിബു കാരമുള്ളിൽ, ബിബിൽ പുളിക്കൽ, സാബു കാരയ്ക്കൽ, എം.ടി മാത്യു,  കെ. കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ടോമി കണ്ണംകുളം, ബിന്നിച്ചൻ മുളമൂട്ടിൽ എന്നിവർ സംസാരിച്ചു..














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments