മന്നം സമാധി ദിനം മിനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയനിൽ സമുചിതമായി ആചരിച്ചു.


മന്നം സമാധി ദിനം മിനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയനിൽ സമുചിതമായി ആചരിച്ചു. 

സമുദായ ആചാര്യൻ ഭാരത കേസരി  മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനം മീനച്ചിൽ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 6 30ന് മന്നത്ത് ആചാര്യന്റെ ഛായാ ചിത്രത്തിന് മുന്നിൽ യൂണിയൻ സെക്രട്ടറി എം സി ശ്രീകുമാർ ഭദ്രദീപം തെളിയിച്ചു തുടർന്ന്






 യൂണിയൻ ഭരണസമിതി അംഗങ്ങളും വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങളും കരയോഗ വനിതാ സമാജസ്വയം സഹായ സംഘ പ്രവർത്തകരും പങ്കെടുത്ത സമൂഹ പ്രാർത്ഥന,നാമജപം,അനുസ്മരണം,ഉപവാസം എന്നിവ നടന്നു ആചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11: 45ന് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ആചാര്യന്റെ ഛായാ ചിത്രത്തിന് മുന്നിൽ കർപ്പൂര ആരതിഉഴിഞ്ഞു പുഷ്പാർച്ചന നടത്തുകയും ചെയ്തു.



 

തുടർന്ന് നായർ സർവീസ് സൊസൈറ്റി രൂപീകൃതമായ വേളയിൽ സമുദായ ആചാര്യനും അദ്ദേഹത്തിന്റെ  13 സഹപ്രവർത്തകരും ചേർന്ന് എടുത്ത പ്രതിജ്ഞ ഏവരും പുതുക്കുകയും ചെയ്തു. യോഗത്തിന് യൂണിയൻ സെക്രട്ടറി എം സി ശ്രീകുമാർ യൂണിയൻ


 ഭരണസമിതി അംഗങ്ങളായ വിജയകുമാർ എൻ ഗോപകുമാർ ഗിരീഷ് കുമാർ രാജേഷ് പല്ലാട്ട് ഉണ്ണികൃഷ്ണൻ കുളപ്പുറത്ത് പി രാധാകൃഷ്ണൻ അജിത് കുമാർ ഗിരീഷ് കുമാർ വന്നിതാ യൂണിയൻ പ്രസിഡന്റ് ബിജി മനോജ് സെക്രട്ടറി അംബിക ദേവി സിന്ധു ബി നായർ,ഗീതാ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments