പാലായ്ക്ക് സമീപം മീനച്ചിൽ പഞ്ചായത്തിൽ കിണർ ജോലിയ്ക്കിടെ ഇടിഞ്ഞ് ഒരാൾ അപകടത്തിൽപ്പെട്ടു . മീനച്ചിൽ പാലാക്കാടിനടുത്താണ് സംഭവം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കുടിവെള്ള പദ്ധതിയ് ക്കായി നിർമിക്കുന്ന കിണറാണ് ഇടിഞ്ഞത്.
തമിഴ്‌നാട് സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ ഒരു വശത്തേയ്ക്ക് ചെരിഞ്ഞ നിലയിലാണ്. ജെസിബി എത്തിച്ച് മണ്ണ് നീ ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
കിണർ വലിപ്പം കൂട്ടുന്ന ജോലികളാണ് നടന്നുവന്നിരുന്നത്. വെള്ളം വറ്റിച്ചശേഷം അടിയിലെ കല്ല് പൊട്ടിച്ചു നീക്കുകയായിരുന്നു. വെടിയ്ക്ക് ശേഷം ആൾ അകത്തിറങ്ങിയതിന് പിന്നാലെ ചുറ്റമുള്ള കോൺക്രീറ്റ് ഇടി യുകയായിരുന്നു. പാലാ പോലീസും ഫയർഫോഴ്‌സും സ്ഥളത്തെത്തി. നിരവധി നാട്ടുകാരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
0 Comments