രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ജി.വി. വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ്...... വിജയം യു.ഡി. എഫി -നു തന്നെ...... ജി. വി. വാർഡിനെ ഇനി ടി.ആർ. രജിത നയിക്കും...... നിലവിൽ ഭരണത്തിലിരിക്കുന്ന യു.ഡി. എഫിനു ബലമായി രജിതയുടെ വിജയം... എൻ.ഡി. എ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത്...
ഇടതുമുന്നണിയില്‍ നിന്ന് മോളി ജോഷി വെള്ളച്ചാലിലും വലതുമുന്നണിയില്‍ നിന്ന് രജിത ടി.ആര്‍-ഉം (രജിത ഷിനു) എന്‍.ഡി.എയില്‍ നിന്ന് അശ്വതി കെ.ആര്‍-ഉം (അശ്വതി രാജേഷ്) ആണ് മത്സര രംഗത്തുണ്ടായിരുന്നത്.
മറ്റ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.ആര്‍. അശ്വതി രണ്ടാം സ്ഥാനത്ത് വന്നതും പ്രത്യേകം ശ്രദ്ധേയമായി. ചിട്ടയായ പ്രവര്‍ത്തനവും സ്ഥാനാര്‍ത്ഥിയുടെ മികവുമാണ് എന്‍.ഡി.എ യ്ക്ക് തുണയായത്. വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വലിയ ആത്മവിശ്വാസമാണ് ഈ 'രണ്ടാം സ്ഥാന വിജയം ' എന്‍ ഡി.എ. യ്ക്ക് സമ്മാനിച്ചിട്ടുള്ളത്.
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ കല്ലുപുരയിടത്തില്‍ ഷിനുവിന്റെ ഭാര്യയായ രജിത ടി.ആര്‍. നഴ്‌സാണ്. നാലര വയസ്സുകാരി പല്ലവി, മൂന്ന് വയസ്സുകാരന്‍ പ്രയാണ്‍ എന്നിവരാണ് മക്കള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments