ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണം: ബിജി ജോജോ



 ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ്, പാലാ മുനിസിപ്പൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 


പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആശ മരിയ പോൾ, എബി ജെ ജോസ്, സിസിലി പി,


 എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ് തോമസ്, ദിനേഷ് ബി എന്നിവർ പ്രസംഗിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി


 ഉപയോഗത്തിൻ്റെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തെ ഡോ ശ്രീജിത്ത് കെ കെ, ഫിലിപ്പ് തോമസ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ എടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments