ഭരണങ്ങാനം പഞ്ചായത്തിൽ അഞ്ച് മിനി മാസ്റ്റ്ലൈറ്റുകൾ കൂടി സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ അഞ്ച് മിനിമാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
പ്രവിത്താനം കുരിശുപള്ളി ജംഗ്ഷൻ, ഉള്ളനാട് ആശുപത്രി ജംഗ്ഷൻ, ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് ജംഗ്ഷൻ, ഇടപ്പാടി വനേക്കാവ് ദേവീക്ഷേത്രം ജംഗ്ഷൻ, ആലമറ്റം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
മൂന്നുവർഷ ഗ്യാരണ്ടിയോടു കൂടി ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
0 Comments