വനിതകളുടെ സംഘബലം വിളംബരം ചെയ്ത് കേരള വെളുത്തേടത്ത് നായർ വനിത സമാജം കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടന്നു.
സമ്മേളനത്തിന് മുന്നോടിയായി കൊട്ടാരമറ്റത്തുനിന്ന് നടന്ന പ്രൗഢ്മായ പ്രകടനത്തിന് വാദ്യമേളങ്ങളും തെയ്യം ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങളും ശോഭയേകി.
വനിത സമാജം ജില്ലാ ഭാരവാഹികളായ വിമല വിനോദ്, ആശ ഗിരീഷ്,ദീപ്തി സജീവ്,വിദ്യ റെജി, കെ.വി.എൻ എസ്. നേതാക്കളായ പി.ശിവദാസ്, ഇ.എസ്. രാധാകൃഷ്ണൻ, ടി.എൻ.മുരളിധരൻ, ആർ.സുശീൽകുമാർ, പി.എസ്. സജിമോൻ, എം ആർ. വേണു
തുടങ്ങിയവർ നേതൃത്വം നൽകി.
മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പൊതുസമ്മേളനം വനിത കമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ് സ്ത്രീകളെന്ന്
അവർ പറഞ്ഞു. വനിത സമാജം ജില്ല പ്രസിഡന്റ് വിമല വിനോദ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.എൻ എസ്.സംസ്ഥാന പ്രസിഡന്റ് ടി.ജി.ഗോപാലകൃഷ്ണൻ നായർ സന്ദേശം നൽകി.ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ അവകാശപത്രിക അവതരിപ്പിച്ചു.
തൃപ്പൂണിത്തുറ നഗരസഭാംഗം സന്ധ്യ വാസുദേവ്,തൊടുപുഴ നഗരസഭ സ്ഥിരം സമിതിയംഗം ബിന്ദു പത്മകുമാർ,കോട്ടയം സ്കൂൾ ഓഫ് എഡ്യുക്കേഷൻ പ്രിൻസിപ്പൽ ആർ. പുഷ്പ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. രവ്യ സി.ആർ,മേഘ ആർ.സിന്ധു എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
കെ.വി.എൻ.എസ്.സംസ്ഥാന-ജില്ലാ ഭാരവാഹികളായ ആർ.സുശീൽകുമാർ,പി.ശിവദാസ്, ഇ.എസ്.രാധാകൃഷ്ണൻ, പി.എൻ. ശിവൻകുട്ടി,ടി.എൻ.മുരളീധരൻ, ടി.എൻ.രാജൻ,എം.അർ.രവീന്ദ്രൻ,
മഹിളാസമാജം ജില്ല ഭാരവാഹികളായ ആശ ഗിരീഷ്, ദീപ്തി സജീവ്, വി.ടി. സുജാത, വിദ്യ റെജി എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന കലാപരിപാടികൾ കെ.വി.എൻ എസ്. ജില്ല സെക്രട്ടറി ഇ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
0 Comments