കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക്സ് ആൻഡ് ആനിമേഷൻ ഫെസ്റ്റിന് തുടക്കം കുറിച്ചു.


കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക്സ് ആൻഡ് ആനിമേഷൻ ഫെസ്റ്റിന് തുടക്കം കുറിച്ചു. 

കുറവിലങ്ങാട് ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ  രഞ്ജിനി ബിനു ഉദ്ഘാടനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്    സുജാ മേരി തോമസ് അധ്യക്ഷത വഹിച്ചു.വൈക്കം ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ  ജയകുമാർ  ആശംസകൾ അറിയിച്ചു സംസാരിച്ചു.


ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തയ്യാറാക്കിയ നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും ഉൽപ്പന്നങ്ങൾ, കമ്പ്യൂട്ടർ  ഗെയിമുകൾ, ആനിമേഷൻ വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചു.


ലിറ്റിൽ കൈറ്റ് മാസ്റ്റർ റോഷൻ ജെയിംസ് കൈറ്റ്  മിസ്ട്രസ് സിസ്റ്റർ ടോമി കൈറ്റ് ലീഡർ രുദ്രു,അശ്വിൻ ഇമ്മാനുവൽ,ലിറ്റിൽ കൈറ്റ് പൂർവവിദ്യാർഥി സിദ്ധാർത്ഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments