കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ല കൺവെൻഷൻ പാലാ ദൃശ്യ ടവറിൽ നടന്നു സെക്രട്ടറി നിസാർ കോയാപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സി ഒ എ കോട്ടയം ജില്ലാ പ്രസിഡണ്ട് ഒ.വി വർഗീസ് പതാക ഉയർത്തിയതോടെയാണ് കൺവെൻഷന് തുടക്കമായത്.
സി ഒ എയുടെ ജനകീയ അടിത്തറയാണ് കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ പോരാടാൻ സഹായിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി നിസാർ കോയാപ്പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി ബി റെജി ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ അനീഷ് എൻ വരവ് ചിലവ് കണക്കവതരിപ്പിച്ചു.
കെ സി സി ഡി എൽ എം ഡി മുഹമ്മദ് നവാസ് ജില്ലാ ബിസിനസ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പൊതു ചർച്ച നടന്നു. സി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതി കുമാർ വിഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു കുമാർ കെ എസ് സംസ്ഥാന സെക്രട്ടറി
പി എസ് സി ബി സിഡ്കോ ഡയറക്ടർ സുധീഷ് ബൽരാജ് എന്നിവർ ചർച്ചയ്ക്ക് മറുപടി നൽകി. ജോൺ സെബാസ്റ്റ്യൻ അനുശോചനം രേഖപ്പെടുത്തി. ബിനു വി കല്ലേപ്പള്ളി സ്വാഗതവും അനീഷ് പി കെ നന്ദിയും പറഞ്ഞു
0 Comments