ജെ .സി . ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാര ജേതാവ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അനിക്കുട്ടന് എസ്. പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഏറ്റുമാനൂർ: ജെ .സി . ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാര ജേതാവ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അനിക്കുട്ടന് എസ്. പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മികച്ച പ്രൊജക്ട് ഡിസൈനർക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പുരസ്കാരമാണ് അനിക്കുട്ടന് ലഭ്യമായത്.
വിനയകൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലൂടെ 27 -വർഷം മുൻപാണ് അനിക്കുട്ടൻ സിനിമാ മേഖലയിലേക്ക് കടന്നു വന്നത്.
ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനംട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സ്വാമിയാശാൻ അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം സിറിൽ നരിക്കുഴി, സിനി - സിരിയൽ ആർട്ടിസ്റ്റ് ബന്നി പൊന്നാരം ട്രസ്റ്റ് ഭാരവാഹികളായ കിടങ്ങൂർ കണ്ണൻ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
0 Comments